രാത്രി നടക്കാനിറങ്ങിയ യുവതിയോട് മോശമായി പെരുമാറി, പാസ്റ്റര്‍ക്ക് പിണഞ്ഞത് വന്‍ അമളി, പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd January 2020 11:35 AM  |  

Last Updated: 22nd January 2020 11:35 AM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

കൊല്ലം: രാത്രി നടക്കാനിറങ്ങിയ യുവതിയോട് മോശമായി പെരുമാറിയ പാസ്റ്റര്‍ പിടിയില്‍. കുണ്ടറ സ്വദേശി ഷഹീര്‍ (42) ആണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. നിര്‍ഭയ സംഘത്തിലെ യുവതിയോടാണ് ഇയാള്‍ മോശമായി പെരുമാറിയത്.

കഴിഞ്ഞ ദിവസം രാത്രി 12.45ന് പാര്‍വതി മില്‍ ജംഗ്ഷന് സമീപത്തെ സെന്റ് ജോസഫ് കോണ്‍വന്റിന് മുന്നിലായിരുന്നു സംഭവം. റോഡിലൂടെ നടന്നുവരികയായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള നിര്‍ഭയ സംഘത്തിലെ യുവതിയോട് കാറിലെത്തിയ ഷെഹീര്‍ മോശമായി പെരുമാറുകയായിരുന്നു.

തൊട്ടുപിന്നാലെ സ്ഥലത്തെത്തിയ പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തു. പിന്നിട് ഇയാളെ ജാമ്യത്തില്‍ വിട്ടു. 10 വര്‍ഷം മുമ്പാണ് ഇയാള്‍ മതം മാറി പാസ്റ്ററായത്.