തദ്ദേശ തെരഞ്ഞെടുപ്പ്: പ്രവാസികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd January 2020 08:35 AM  |  

Last Updated: 22nd January 2020 08:35 AM  |   A+A-   |  

Photo_voter_slip

 

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയില്‍ പ്രവാസികള്‍ക്ക് പേരു ചേര്‍ക്കാന്‍ ജനുവരി 18ന് വിജ്ഞാപനം പുറപ്പെടുവിച്ചുവെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു.കമ്മിഷന്‍ യോഗ്യതാ തീയതിയായി നിശ്ചയിച്ച ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ് പൂര്‍ത്തിയായതും വിദേശത്ത് താമസിക്കുന്നതും ആ രാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചിട്ടില്ലാത്തവരുമായിരിക്കണം അപേക്ഷകര്‍. 

www.lsgelection.kerala.gov.in ല്‍ ഫോറം 4 എ യില്‍ ഓണ്‍ലൈനായി വിവരങ്ങള്‍ നല്‍കി പ്രിന്റ് എടുത്ത് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് നേരിട്ടോ തപാലിലൂടെയോ അയയ്ക്കണം.

അപേക്ഷയില്‍ നല്‍കുന്ന പാസ്‌പോര്‍ട്ടിലെ വിവരങ്ങളുടെയും വിസ, ഫോട്ടോ എന്നിവ മുദ്രണം ചെയ്ത പ്രസക്ത പേജുകളുടെ പകര്‍പ്പുകള്‍ സ്വയം സാക്ഷ്യപ്പെടുത്തി അയയ്ക്കണം. പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ള താമസസ്ഥലം സ്ഥിതിചെയ്യുന്ന ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്കാണ് അപേക്ഷ അയയ്‌ക്കേണ്ടത്.