പത്തനംതിട്ട നഗരത്തില്‍ തെരുവ് നായ്‍ക്കളുടെ വിളയാട്ടം; 20 പേര്‍ക്ക് കടിയേറ്റു

By സമകാലിക മലയാളം ഡെസ്‌  |   Published: 22nd January 2020 01:29 PM  |  

Last Updated: 22nd January 2020 01:29 PM  |   A+A-   |  

 

പത്തനംതിട്ട: പത്തനംതിട്ട നഗര പരിധിയില്‍ തെരുവ് നായ ആക്രമണം. 20 പേര്‍ക്ക് കടിയേറ്റു.നായയുടെ കടിയേറ്റവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് തെരുവ് നായ്ക്കൾ ഇരുചക്രവാഹനങ്ങളുടെ മുന്നിലേക്ക് ചാടുന്നതു കാരണം നിരവധി അപകടങ്ങളാണ് ഉണ്ടായത്.
 പ്രദേശത്ത് കഴിഞ്ഞ രണ്ട് ദിവസവും തെരുവ് നായ്ക്കളെ തട്ടി അപകടം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹരിപ്പാടും സമീപ പ്രദേശങ്ങളിലും തെരുവ് നായ്ക്കൾ കാരണം ഇരുചക്രവാഹന യാത്ര വെല്ലുവിളിയാകുകയാണ്.

പള്ളിപ്പാട് ചന്തയ്ക്ക് സമിപമുണ്ടായ അപകടത്തിൽ നെടുന്തറ സ്വദേശി സന്തോഷിന് പരിക്കേറ്റു. കഴിഞ്ഞ വെള്ളിയാഴ്ച കൈപ്പള്ളി ജംഗ്ഷനിൽ മുട്ടം സ്വദേശി അഭിലാഷിനും പരിക്കേറ്റിരുന്നു. തെരുവ് നായ്‍‍ക്കളെ തട്ടിയാണ് ഇരുവരും സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്.

ഹരിപ്പാട് നഗരപരിധിയിൽ ടൗൺഹാൾ ജംഗ്ഷൻ, കച്ചേരി ജംഗ്ഷൻ, റെയിൽവേ സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിലാണ് തെരുവ് നായ്‍ക്കളുടെ വിളയാട്ടം. പ്രദേശത്ത് മാലിന്യം തള്ളുന്നതാണ് തെരുവ് നായ്‍ക്കൾ തമ്പടിക്കാനുള്ള പ്രധാന കാരണം.