ടൂറിസ്റ്റ് ബസിനുള്ളില്‍ ഡ്രൈവര്‍ ഷോക്കേറ്റു മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd January 2020 04:47 PM  |  

Last Updated: 23rd January 2020 04:47 PM  |   A+A-   |  

death

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട: ടൂറിസ്റ്റ് ബസിനുള്ളിലെ ഫാന്‍ നന്നാക്കുന്നതിനിടെ ഡ്രൈവര്‍ ഷോക്കേറ്റു മരിച്ചു. പൊങ്ങനാമണ്ണില്‍ ബിനുരാജ് ആണ് മരിച്ചത്. 48 വയസായിരുന്നു.

ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം. ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസിലെ ഫാന്‍ നന്നാക്കുകയായിരുന്നു ബിനുരാജ്. ഷോക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.