'ന്യൂ റേഷന്‍ കാര്‍ഡിന്റെ' ചുരുക്കെഴുത്തിനെ എന്‍ആര്‍എസിയാക്കി വ്യാജ പ്രചാരണം; നടപടിയുമായി അധികൃതര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd January 2020 10:41 AM  |  

Last Updated: 23rd January 2020 10:41 AM  |   A+A-   |  

 


പട്ടാമ്പി: റേഷന്‍ കാര്‍ഡിലെ ചുരുക്കെഴുത്തിനെ ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നാക്കി സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. സപ്ലൈ ഓഫീസുകളില്‍ 'ന്യൂ റേഷന്‍ കാര്‍ഡ്' എന്നതിന്റെ ചുരുക്കെഴുത്തായി എന്‍ആര്‍സി എന്ന് ഉദ്യോഗസ്ഥര്‍ എഴുതാറുണ്ട്. ഇതാണ് വ്യാജമായി പ്രചരിപ്പിക്കുന്നത്. പാലക്കാട് പട്ടാമ്പിയിലാണ് വ്യാജ പ്രചാരണം നടന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കുമെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു. 

എന്‍ആര്‍സി രജിസ്‌ട്രേഷന്‍ പിണറായി ഭരിക്കുന്ന കേരളത്തിലും തുടങ്ങിയിരിക്കുന്നു എന്ന തലക്കെട്ടിലാണ് പട്ടാമ്പി മേഖലയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടന്നത്. എന്‍ആര്‍സി എന്നെഴുതിയ റേഷന്‍ കാര്‍ഡിന്റെ ചെറിയൊരു ഭാഗവും ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ദേശീയ പൗരത്വ രജിസ്റ്ററുമായി ഇതിന് യാതൊരു ബന്ധവും ഇല്ല എന്നതാണ് വസ്തുത. 

പഴയ കാര്‍ഡില്‍ നിന്ന് പേരുവെട്ടി പുതിയ റേഷന്‍ കാര്‍ഡില്‍ പേര് കൂട്ടിചേര്‍ക്കുമ്പോള്‍ ന്യൂ റേഷന്‍ കാര്‍ഡ് എന്ന് തിരിച്ചറിയാനാണ് എന്‍ആര്‍സി എന്ന കോഡ് കാലങ്ങളായി ഉപയോഗിക്കുന്നത്.