പാതിരാമണലില്‍ കായലില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd January 2020 03:31 PM  |  

Last Updated: 23rd January 2020 03:31 PM  |   A+A-   |  

 

ആലപ്പുഴ: വേമ്പനാട്ട് കായലില്‍ പാതിരാമണലിന് സമീപം ഹൗസ് ബോട്ടിന് തീപിടിച്ചു. ആളപായമില്ല. കുമരകത്ത് നിന്ന് പുറപ്പെട്ട ഓഷിയാനോ എന്ന ബോട്ടിനാണ് തീപിടിച്ചത്. 

കണ്ണൂര്‍ മട്ടന്നൂരില്‍ നിന്നെത്തിയ പതിമൂന്നംഗം സംഘമാണ് ബോട്ടിലുണ്ടായിരുന്നത്.  ആറ് സ്ത്രീകളും നാല് പുരുഷന്‍മാരും മൂന്നു കുട്ടികളുമാണ് ബോട്ടിലുണ്ടായിരുന്നത്. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. ബോട്ടിലെ യാത്രക്കാരെ സ്പീഡ് ബോട്ടുകളില്‍ മുഹമ്മ പൊലീസ് സ്റ്റേഷനിലെത്തിച്ചു.