ADVERTISEMENT
ADVERTISEMENT
  • കേരളം
  • ദേശീയം
  • ചലച്ചിത്രം
  • കായികം
  • ധനകാര്യം
  • ജീവിതം
  • ആരോഗ്യം
  • രാജ്യാന്തരം
  • നിലപാട്
  • മലയാളം വാരിക
    • റിപ്പോർട്ട് 
    • ലേഖനം
    • കഥ
    • കവിത 
Home കേരളം

പുട്ടും മുട്ടക്കറിയും മാത്രമല്ല, റെയില്‍വേ മെനുവില്‍ ഇനി മീന്‍കറിയും ; ബോണസെന്ന് ഹൈബി ഈഡന്‍ ; വില ഇരട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd January 2020 09:08 AM  |  

Last Updated: 23rd January 2020 09:08 AM  |   A+A A-   |  

0

Share Via Email

ഫയല്‍ ചിത്രം

 

കൊച്ചി: യാത്രക്കാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് റെയില്‍വേ മെനുവില്‍ നിന്ന് ഒഴിവാക്കിയ കേരളീയ ഭക്ഷണ വിഭവങ്ങള്‍ തിരിച്ചെത്തുമ്പോള്‍ ഒപ്പം ഒരു സന്തോഷവാര്‍ത്തയും. സാധാരണക്കാര്‍ക്ക് ഏറെ പ്രിയങ്കരമായ ഫിഷ് കറി ഊണ് കൂടി ഇനി മുതല്‍ റെയില്‍വേയില്‍ നിന്ന് ലഭിക്കും. ഐആര്‍സിടിസി ഇക്കാര്യം അറിയിച്ചതായി എറണാകുളം എംപി ഹൈബി ഈഡന്‍ അറിയിച്ചു.

യാത്രക്കാരുടെ ഇഷ്ടഭക്ഷണങ്ങളായ പഴംപൊരി, സുഖിയന്‍, അപ്പം, ഉണ്ണിയപ്പം, നെയ്യപ്പം, പുട്ട്, മുട്ടക്കറി, പൊറോട്ട, ദോശ തുടങ്ങിയ വിഭവങ്ങളാണു റെയില്‍വേ മെനുവില്‍ നിന്ന് ഒഴിവാക്കിയത്. ഇതേത്തുടര്‍ന്ന് വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഈ തീരുമാനം പിന്‍വലിക്കണമെന്നും മെനുവില്‍ കേരള വിഭവങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഹൈബി കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിനും ഐആര്‍സിടിസി ചെയര്‍മാനും കത്തയച്ചു.

ഈ കത്തിനുള്ള മറുപടിയിലാണ് കേരളീയ ഭക്ഷണ വിഭവങ്ങള്‍ റെയില്‍വേ പുനഃസ്ഥാപിക്കുമെന്ന് ഐആര്‍സിടിസി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എംപി മാള്‍ വ്യക്തമാക്കിയത്. അതേസമയം പുനഃസ്ഥാപിക്കപ്പെടുന്ന കേരളീയ വിഭവങ്ങളുടെ വില ഇരട്ടിയാക്കിയിട്ടുണ്ട്. ഊണിന്റെ വില 35ല്‍ നിന്ന് 70 ആയും വട അടക്കമുള്ള ചെറുകടികളുടെ വില എട്ടുരൂപയില്‍ നിന്നും 15 രൂപ ആയും വര്‍ധിപ്പിച്ചിട്ടുണ്ട്.

വില വര്‍ധനയും പുനഃപരിശോധിക്കണമെന്ന് ബൈബി ഈഡന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിലയുടെ കാര്യം പരിശോധിക്കാമെന്ന് ഐആര്‍സിടിസി എംഡി എംപി മാള്‍ അറിയിച്ചതായും ബൈബി വ്യക്തമാക്കിയിട്ടുണ്ട്. മീന്‍ കറി ഊണിന്റെ നിര്‍ദേശം റെയില്‍വേ ബോര്‍ഡിന് അയച്ചതായും, രണ്ടു മൂന്നു ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നും ഐആര്‍സിടിസി എറണാകുളം റീജിയണല്‍ മാനേജര്‍ ശ്രീകുമാര്‍ സദാനന്ദന്‍ പറഞ്ഞു.

 

I welcome @IRCTCofficial decision to withdraw earlier decision to exclude Kerala delicacies from railway menu. It was the sentiments of Kerala I echoed to Chairman Mr. MP Mall. IRCTC officials visited me today & handed over the reinstated menu. We got fish curry meals as a bonus! pic.twitter.com/3KRgmqtw2G

— Hibi Eden (@HibiEden) January 22, 2020
TAGS
റെയില്‍വേ മെനു കേരളീയ ഭക്ഷണ വിഭവങ്ങള്‍ ഫിഷ് കറി ഊണ് ഹൈബി ഈഡന്‍

O
P
E
N

ലക്ഷക്കണക്കിനു വധൂവരന്മാര്, സൗജന്യമായി രജിസ്റ്റര് ചെയ്യൂ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT

മലയാളം വാരിക

print edition
ADVERTISEMENT
ജീവിതം
കടുവകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നുരണ്ടു കടുവകള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടം; അപൂര്‍വ്വ വീഡിയോ
കടുവകള്‍ തമ്മില്‍ അടിപിടികൂടുന്ന വൈറല്‍ വീഡിയോ ദൃശ്യം'അടിച്ചവനെ അടിച്ചിട്ടു'; കടുവ വീരനായി നടന്നുനീങ്ങി; വൈറല്‍ വീഡിയോ
മസാജ് ചെയ്യുന്ന ആനയുടെ വൈറല്‍ വീഡിയോ ദൃശ്യംയുവതിക്ക് മസാജ് ചെയ്യുന്ന ആന; വീഡിയോ വൈറല്‍
ക്യുആർ കോഡ‍ുള്ള ക്ഷണക്കത്ത്/ ട്വിറ്റർകല്ല്യാണത്തിന് വരണമെന്നില്ല; സമ്മാനം ​ഗൂ​ഗിൾ പേ വഴി അയച്ചാൽ മതി; ക്ഷണക്കത്തിലും ക്യൂആർ കോഡ്! 
നായ മേയർ മർഫി/ ട്വിറ്റർനാടിന്റെ വികസനം; ആദ്യം 'ആട് മേയറും' പിന്നെ 'നായ മേയറും' സമാഹരിച്ചത് 30,000 ഡോളർ
arrow

ഏറ്റവും പുതിയ

രണ്ടു കടുവകള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടം; അപൂര്‍വ്വ വീഡിയോ

'അടിച്ചവനെ അടിച്ചിട്ടു'; കടുവ വീരനായി നടന്നുനീങ്ങി; വൈറല്‍ വീഡിയോ

യുവതിക്ക് മസാജ് ചെയ്യുന്ന ആന; വീഡിയോ വൈറല്‍

കല്ല്യാണത്തിന് വരണമെന്നില്ല; സമ്മാനം ​ഗൂ​ഗിൾ പേ വഴി അയച്ചാൽ മതി; ക്ഷണക്കത്തിലും ക്യൂആർ കോഡ്! 

നാടിന്റെ വികസനം; ആദ്യം 'ആട് മേയറും' പിന്നെ 'നായ മേയറും' സമാഹരിച്ചത് 30,000 ഡോളർ

arrow
ADVERTISEMENT
ADVERTISEMENT


FOLLOW US

Copyright - samakalikamalayalam.com 2021

The New Indian Express | Dinamani | Kannada Prabha | Indulgexpress | Edex Live | Cinema Express | Event Xpress

Contact Us | About Us | Privacy Policy | Search | Terms of Use | Advertise With Us

Home | കേരളം | നിലപാട് | ദേശീയം | പ്രവാസം | രാജ്യാന്തരം | ധനകാര്യം | ചലച്ചിത്രം | കായികം | ആരോഗ്യം