27ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd January 2020 10:43 AM  |  

Last Updated: 23rd January 2020 10:43 AM  |   A+A-   |  

Secretariat

 

തിരുവനന്തപുരം: ജനുവരി 27ന് തിരുവനന്തപുരം നഗരസഭാ പരിധിയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ബീമാപള്ളി ഉറൂസ് പ്രമാണിച്ചാണ് അവധി.

നഗരസഭാ പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 27ന് തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ അറിയിച്ചു.

ബീമാപള്ളി ദര്‍ഗാ ഷെരീഫിലെ ഉറൂസ് പൂര്‍ണമായും ഹരിത ചട്ടം പാലിച്ച് നടത്താന്‍ ഇത്തവണ തീരുമാനമായിട്ടുണ്ട്. സുരക്ഷ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഡെപ്യൂട്ടി തഹസീല്‍ദാര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെ കണ്‍ട്രോള്‍ ഓഫീസറായി ചുമതലപ്പെടുത്തും. കൂടുതല്‍ പൊലീസിനെ വിന്യസിക്കാനും നേരത്തെ തീരുമാനമെടുത്തിട്ടുണ്ട്. ഷാഡോ പൊലീസിനെ കൂടുതലായി നിയോഗിക്കും. ഘോഷയാത്ര കടന്നുപോകുന്ന സ്ഥലങ്ങളില്‍  പൊലീസ് സേനയെ വിന്യസിക്കും. എക്‌സൈസ് വകുപ്പ് ലഹരി വിരുദ്ധ ക്യാമ്പയിനായ വിമുക്തി  നടപ്പാക്കും. 27 മുതല്‍ ഫെബ്രുവരി 6 വരെ ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംവിധാനവും  ഉത്സവ മേഖലയില്‍ ഉണ്ടാവും.