ആര്‍ മഹേഷ് കവര്‍ ഡിസൈന്‍ അവാര്‍ഡ് സൈനുല്‍ ആബിദിന്

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 23rd January 2020 06:07 PM  |  

Last Updated: 23rd January 2020 06:07 PM  |   A+A-   |  

 

കൊച്ചി: ഗ്രീന്‍പെപ്പര്‍  പബ്ലിക്ക ഏര്‍പ്പെടുത്തിയ 201819 വര്‍ഷത്തെ ആര്‍. മഹേഷ് സ്മാരക കവര്‍ ഡിസൈന്‍ അവാര്‍ഡിന് ഡിസൈനര്‍ സൈനുല്‍ ആബിദ് അര്‍ഹനായി.  താഹ മാടായിയുടെ ആയിരത്തിയൊന്ന് മലബാര്‍ രാവുകള്‍എന്ന പുസ്തകത്തിന്റെ കവര്‍ ആണ് മികച്ച കവര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത്.

2018 ഒക്ടോബര്‍ 1 മുതല്‍ 2019 സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് അവാരഡിന് പരിഗണിച്ചത്. പുസ്തക സിനിമ പോസ്റ്റര്‍ ഡിസൈനറും ചിത്രകാരനുമായ ആര്‍ മഹേഷിന്റെ ഓര്‍മ്മയ്ക്കായാണ് അവാര്‍ഡ് നല്‍കുന്നത്. 10001 രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.