കെപിസിസി പുനസംഘടനയെ പരിഹസിച്ച് വിടി ബല്‍റാം; 'ഒരു കിണാശ്ശേരി സ്വപ്നം കാണാനെങ്കിലും അവകാശം ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുമുണ്ട്'

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 23rd January 2020 09:27 PM  |  

Last Updated: 23rd January 2020 09:27 PM  |   A+A-   |  

VT-Balram_(1)

 

കൊച്ചി: കെപിസിസി പുനസംഘടനയില്‍ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ വിടി ബല്‍റാം. 20 ശതമാനം വനിതകളും 30 ശതമാനം ചെറുപ്പക്കാരുമുള്ള ഒരു പുനസംഘടന എന്ന കിണാശ്ശേരി സ്വപ്നം കാണാനെങ്കിലും അവകാശം ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുമുണ്ടെന്ന് വിടി ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വിടി ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രസിഡന്റ്
രണ്ട് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ (നിര്‍ബ്ബന്ധമാണെങ്കില്‍)
4 വൈസ് പ്രസിഡന്റുമാര്‍
15 ജനറല്‍ സെക്രട്ടറിമാര്‍
20 സെക്രട്ടറിമാര്‍
ട്രഷറര്‍

അങ്ങനെ ആകെ 40-45 ഭാരവാഹികള്‍

പുറമേ ഒരു 40 അംഗ എക്‌സിക്യൂട്ടീവ്

ആകെ 80 -85 ആളുകള്‍.

അതില്‍ 20 ശതമാനമെങ്കിലും വനിതകള്‍. 30 ശതമാനം ചെറുപ്പക്കാര്‍. വിവിധ പ്രാതിനിധ്യങ്ങള്‍ സാമാന്യ മര്യാദയനുസരിച്ച്.

ഇങ്ങനെ ഒരു കിണാശ്ശേരി സ്വപ്നം കാണാനെങ്കിലും അവകാശം ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുമുണ്ട്.