കൊച്ചിയില്‍ കഞ്ചാവ് ലഹരിയില്‍ യുവാക്കളുടെ അഴിഞ്ഞാട്ടം; കത്തി കാട്ടി ഭീഷണി, അറസ്റ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd January 2020 04:33 PM  |  

Last Updated: 23rd January 2020 04:33 PM  |   A+A-   |  

 


കൊച്ചി: കൊച്ചിയില്‍ കഞ്ചാവ് ലഹരിയില്‍ യുവാക്കളുടെ അഴിഞ്ഞാട്ടം. വഴിയാത്രക്കാരിലടക്കം ഭീതിപടര്‍ത്തിയ മൂന്നുപേരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റുചെയ്തു. മറൈന്‍ ഡ്രൈവിലെ ചെറുകിട കച്ചവടസ്ഥാപനങ്ങളോട് ചേര്‍ന്നുള്ള നടപ്പാതയിലായിരുന്നു യുവാക്കളുടെ അക്രമം. 

ഫ്‌ളൈയിങ് സ്‌ക്വാഡിലെ എ.എസ്‌.െഎ സുധീര്‍ അടക്കമുള്ള പൊലീസുകാരാണ് യുവാക്കളെ നേരിട്ടത്. യുവാക്കളെ പിടിക്കാനുള്ള ശ്രമത്തിനിടെ ഭീഷണി പൊലീസിന് നേരെ ഇവര്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി. കൂട്ടത്തിലൊരുത്തന്‍ ഇതിനിടെ സ്വന്തം തലയടിച്ച് പൊട്ടിച്ചു. സമീപത്തെ കടയിലെ ചില്ലുകുപ്പികള്‍ തലകൊണ്ടടിച്ചു പൊട്ടിച്ചു. മട്ടാഞ്ചേരിക്കാരായ അല്‍ത്താഫ്, മുളവുകാട് സ്വദേശി ബ്രയന്‍ ആദം, എളംകുളം സ്വദേശി വിശാല്‍ ബോബന്‍ എന്നിവരാണ് അറസ്റ്റിലായത്. പത്തൊമ്പതുവയസു പിന്നിട്ട മൂന്നുപേരെയും എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ എത്തിച്ചപ്പോഴും കഞ്ചാവ് ലഹരിയിലായിരുന്നു.