എടിഎമ്മിൽ എത്തിയത് 500രൂപയെടുക്കാൻ, കിട്ടിയ തുക കണ്ട് അങ്കണവാടി അധ്യാപിക ഞെട്ടി; പിന്നീട് സംഭവിച്ചത്
By സമകാലിക മലയാളം ഡെസ് | Published: 24th January 2020 09:31 PM |
Last Updated: 24th January 2020 09:31 PM | A+A A- |

കോട്ടയം: എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാനെത്തിയ അധ്യാപികയ്ക്ക് 500രൂപയ്ക്ക് പകരം ലഭിച്ചത് 10000 രൂപ. പാലാ സിവിൽ സ്റ്റേഷന് സമീപമുള്ള എസ്ബിഐ എടിഎമ്മിൽ നിന്നാണ് അധികപണം ലഭിച്ചത്. അങ്കണവാടി അധ്യാപികയും വലവൂര്‍ സ്വദേശിനിയുമായ ആലി അഗസ്റ്റിനാണ് എടിഎമ്മിൽ നിന്ന് കൂടുതൽ പണം ലഭിച്ചത്.
2577 രൂപ മാത്രമാണ് ആലിയുടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന തുക. ഇതിൽ നിന്ന് 500 രൂപ പിൻവലിക്കാനാണ് ഇവർ എടിഎമ്മിൽ എത്തിയത്. എന്നാൽ 500 എന്ന് അടിച്ചുകൊടുത്തപ്പോൾ 10000രൂപ വന്നത് കണ്ട് ആലി ആദ്യമൊന്ന് ഞെട്ടി. പിന്നീട് എടിഎമ്മിൻ്റെ തകരാറു കാരണമാകാം ഇങ്ങനെ സംഭവിച്ചത് എന്ന് ആശ്വസിക്കുകയായിരുന്നു.
വിവരം ബാങ്ക് അധികൃതരെ അറിയിച്ചശേഷം അദിക തുക ബാങ്കിൽ തിരിച്ചേൽപ്പിക്കുകയായിരുന്നു ഇവർ. തകരാര്‍ പരിഹരിക്കാനായി എടിഎമ്മും പൂട്ടി.