ടിക്കറ്റില്ലാതെ യാത്ര ചെയ്തു; ചോദ്യം ചെയ്ത ടിടിഇയുടെ കൈ ഒടിച്ചു; കോട്ടയത്ത് യാത്രക്കാരന്‍ ഓടി രക്ഷപ്പെട്ടു
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th January 2020 04:25 PM |
Last Updated: 24th January 2020 04:25 PM | A+A A- |

കൊച്ചി: കൊച്ചിയില്‍ ടിടിഇയ്ക്ക് നേരെ യാത്രക്കാരന്റെ ആക്രമണം. എറണാകുളം ഡിവിഷനിലെ ടിടിഇയുടെ കൈയാണ് യാത്രക്കാരന്‍ ഓടിച്ചത്. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തപ്പോഴായിരുന്നു ആക്രമണം.
ആന്ധ്ര സ്വദേശിയായ ചന്ദ്രബാബുവിനെയാണ് യാത്രക്കാരന്‍ ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ ഉത്തരേന്ത്യക്കാരനായ യാത്രക്കാരന്‍ കോട്ടയം റയില്‍വെ സ്റ്റേഷനില്‍ വച്ച് ഇറങ്ങിയോടി. ഇന്ന് രാവിലെ വിവേക് എക്‌സ്പ്രസില്‍ വച്ചായിരുന്നു സംഭവം. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.