അപ്പവും വീഞ്ഞും വിശ്വാസത്തിന്റെ ഭാഗം; ഇടപെടാനില്ലെന്നു ഹൈക്കോടതി

അപ്പവും വീഞ്ഞും വിശ്വാസത്തിന്റെ ഭാഗം; ഇടപെടാനില്ലെന്നു ഹൈക്കോടതി
അപ്പവും വീഞ്ഞും വിശ്വാസത്തിന്റെ ഭാഗം; ഇടപെടാനില്ലെന്നു ഹൈക്കോടതി

കൊച്ചി: ക്രിസ്ത്യന്‍ പള്ളികളില്‍ കുര്‍ബാനയ്ക്കിടെ നല്‍കുന്ന അപ്പവും വീഞ്ഞും ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കുര്‍ബാനയ്ക്കിടെ അപ്പവും വീഞ്ഞും സ്വീകരിക്കുന്നതു വിശ്വാസത്തിന്റെ ഭാഗമാണെന്ന് ഹൈക്കോടതി പറഞ്ഞു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരാനുഷ്ഠാനങ്ങളിലും വിശ്വാസങ്ങളിലും ഇടപെടുന്നില്ലെന്നു വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി വിധി. 

പള്ളികളില്‍ വിതരണം ചെയ്യുന്ന അപ്പവും വീഞ്ഞും സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു, ക്വാളിഫൈഡ് െ്രെപവറ്റ് മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സിനു വേണ്ടി പ്രസിഡന്റ് ഡോ. ഒ ബേബി നല്‍കിയ ഹര്‍ജിയാണു ചീഫ് ജസ്റ്റിസുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തള്ളിയത്. 

കുര്‍ബാനയുടെ ഭാഗമായി അപ്പവും വീഞ്ഞും നല്‍കുന്നതില്‍ ഇടപെടാന്‍ ഭക്ഷ്യ സുരക്ഷാ അതോറിറ്റിക്ക് അധികാരമില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ഭക്ഷണ സാധനങ്ങളുടെ നിര്‍മാണം, ശേഖരണം, വിതരണം, വില്‍പന തുടങ്ങിയവയുടെ നിയന്ത്രണത്തിനുള്ളതാണു ഭക്ഷ്യ സുരക്ഷാ നിയമം. കുര്‍ബനായ്ക്കിടെ അപ്പവും വീഞ്ഞും വിശ്വാസികള്‍ സ്വീകരിക്കുന്നതു ഭക്ഷണമായല്ല, വിശ്വാസത്തിന്റെ ഭാഗമായാണെന്നു കോടതി വിലയിരുത്തി. 

മതസ്വാതന്ത്ര്യം ഭരണഘടന അനുവദിക്കുന്നുണ്ട്. മതം അനുശാസിക്കുന്ന രീതിയില്‍ അത് അനുഷ്ഠിക്കുന്നത് അംഗങ്ങളുടെ മതസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. ആചാര, വിശ്വാസങ്ങളില്‍ മാറ്റം വരുത്തണമെങ്കില്‍ സഭാധികൃതര്‍ തന്നെ തീരുമാനിക്കണമെന്നു കോടതി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com