ഉമ്മയുടെ കണ്ണ് തെറ്റിയപ്പോള്‍ കുറുമ്പ്, കുഞ്ഞ് റൈഹാന്‍ കലത്തിനുള്ളില്‍, രക്ഷകരായി ഫയര്‍ഫോഴ്‌സ് 

കലത്തിന് നല്ല വായ്ത്തട്ടമുണ്ടായിരുന്നതിനാല്‍ കുഞ്ഞിന് ശ്വാസതടസമുണ്ടായില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പെരുമ്പാവൂര്‍: കുളിപ്പിക്കാനായി അമ്മ എണ്ണ തേച്ച് നിര്‍ത്തിയതായിരുന്നു കുഞ്ഞു റൈഹാനെ. അമ്മയുടെ കണ്ണൊന്ന് തെറ്റിയപ്പോഴേക്കും അവന്‍ കുറുമ്പ് പുറത്തെടുത്തു. പക്ഷേ ആ കുറുമ്പില്‍ നിന്ന് പുറത്തുകടക്കാന്‍ അവന് കുറച്ച് പണിപ്പെടേണ്ടി വന്നു. 

അലുമിനിയം കലമെടുത്ത് തൊപ്പിയാക്കി കളിച്ചതാണ് അവന്‍. തലയില്‍ കമഴ്ത്തിയ കലം പിന്നെ പുറത്തെടുക്കാനാവാതെ ആയി. ഉമ്മ  ശ്രമിച്ചിട്ടൊന്നും കലം എടുക്കാനാവുന്നില്ല. ഒടുവില്‍ ഫയര്‍ഫോഴ്‌സിന് വിളിയെത്തി. 

പോഞ്ഞാശേരിയിലെ ഷാഹിദ മന്‍സിലില്‍ സ്വപ്‌ന-നവാസ് ദമ്പതിമാരുടെ മകനായ റൈഹാനാണ് പണി പറ്റിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് അമ്മയുടേയും കുഞ്ഞിന്റേയും നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ ഫയര്‍ഫോഴ്‌സിനെ വിളിച്ചു. 

പെരുമ്പാവൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ എന്‍ എച്ച് അസൈനാരുടെ നേതൃത്വത്തില്‍ എത്തിയ സംഘം കലം മുറിച്ച് റൈഹാനെ രക്ഷിച്ചു. കലത്തിന് നല്ല വായ്ത്തട്ടമുണ്ടായിരുന്നതിനാല്‍ കുഞ്ഞിന് ശ്വാസതടസമുണ്ടായില്ല. തലയിലേക്ക് കടന്നത് പോലെ പുറത്തേക്കെടുക്കാന്‍ തടസമായത് ചെവിയാണ്. കട്ടര്‍ ഉപയോഗിച്ച് അര മണിക്കൂറെടുത്താണ് റൈഹാനെ കലത്തില്‍ നിന്ന് മോചിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com