എടിഎമ്മില്‍ നിന്ന് പിന്‍വലിച്ചത് 500 രൂപ, ലഭിച്ചത് 10,000; ബാങ്കില്‍ നേരിട്ടെത്തണമെന്ന് ആവശ്യം, പ്രതിഷേധം 

ലിസിയുടെ കയ്യില്‍ നിന്നും അധിക തുക കൈപ്പറ്റാന്‍ ഇവര്‍ ആദ്യം തയ്യാറായില്ല. ബാങ്ക് ശാഖയില്‍ നേരിട്ടെത്തി തുക കൈമാറണം എന്നായിരുന്നു ആവശ്യം
എടിഎമ്മില്‍ നിന്ന് പിന്‍വലിച്ചത് 500 രൂപ, ലഭിച്ചത് 10,000; ബാങ്കില്‍ നേരിട്ടെത്തണമെന്ന് ആവശ്യം, പ്രതിഷേധം 

പാല: 500 രൂപ പിന്‍വലിക്കാനായാണ് വലവൂര്‍ വേരനാനല്‍ അങ്കണവാടി അധ്യാപിക ലിസി പാലാ സിവില്‍ സ്റ്റേഷന്‍ പരിസരത്തുള്ള എസ്ബിഐയുടെ എടിഎമ്മിലെത്തിയത്. 500 രൂപ ആവശ്യപ്പെട്ടിടത്ത് എടിഎം നല്‍കിയതാവട്ടെ 10,000 രൂപ. 

അധികം ലഭിച്ച തുക ബാങ്ക് അധികൃതര്‍ക്ക് തിരികെ നല്‍കി അങ്കണവാടി അധ്യാപിക മാതൃകയായി. കൂടുതല്‍ തുക ലഭിച്ചതോടെ ആശങ്കയിലായ ലിസി എടിഎമ്മിന് പുറത്തെത്തിയപ്പോള്‍ മുന്‍പിലെത്തിയ ളാലം ബ്ലോക്ക് പഞ്ചായത്തഗം ജോര്‍ജ് നടയത്തിനോട് കാര്യം പറഞ്ഞു. 

ജോര്‍ജ് വിളിച്ചതിനെ തുടര്‍ന്ന് എസ്ബിഐ അധികൃതര്‍ സ്ഥലത്തെത്തി. എന്നാല്‍ ലിസിയുടെ കയ്യില്‍ നിന്നും അധിക തുക കൈപ്പറ്റാന്‍ ഇവര്‍ ആദ്യം തയ്യാറായില്ല. ബാങ്ക് ശാഖയില്‍ നേരിട്ടെത്തി തുക കൈമാറണം എന്നായിരുന്നു ആവശ്യം. എന്നാല്‍ ബ്ലോക്ക് അംഗവും, നാട്ടുകാരും പ്രതിഷേധിച്ചതോടെ തുക കൈപറ്റി ബാങ്ക് അധികൃതര്‍ രസീത് നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com