ഓച്ചിറയില്‍ പൗരത്വനിയമത്തെ അനുകൂലിച്ച ചായക്കടക്കാരന് ബഹിഷ്‌കരണം; കേസെടുത്തതിന് പിന്നാലെ വീണ്ടും ട്വീറ്റുമായി ശോഭ 

ഓച്ചിറയിലെ ചായക്കടക്കാരന്‍ പൗരത്വനിയമത്തെ അനുകൂലിച്ചതിനെ തുടര്‍ന്ന് ഒരു സമുദായം മൊത്തമായി അദ്ദേഹത്തെ ബഹിഷ്‌കരിച്ചതായി ബിജെപി എംപിയുടെ ട്വീറ്റ് 
shobha
shobha

ബംഗളൂരു: കേരളത്തില്‍ പൗരത്വനിയമത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന ട്വീറ്റിന്റെ പേരില്‍ കേരള പൊലീസ് കേസെടുത്തതിന് പിന്നാലെ സമാനമായ ആരോപണവുമായി ബിജെപി എംപി ശോഭ കരന്തലജെ വീണ്ടും രംഗത്ത്. കൊല്ലം ഓച്ചിറയിലെ ചായക്കടക്കാരന്‍ പൗരത്വനിയമത്തെ അനുകൂലിച്ചതിനെ തുടര്‍ന്ന് ഒരു സമുദായം മൊത്തമായി അദ്ദേഹത്തെ ബഹിഷ്‌കരിച്ചതായി ശോഭ ട്വീറ്റ് ചെയ്തു. 

ഓച്ചിറയിലെ പൊന്നപ്പന്‍ എന്നയാളുടെ ചായക്കട ഒരു സമുദായം പൂര്‍ണമായി ബഹിഷ്‌കരിച്ചതായി ശോഭ പുതിയ ട്വീറ്റില്‍ പറയുന്നു. പൗരത്വനിയമത്തെ അനുകൂലിച്ച് സാമൂഹ്യമാധ്യമത്തിലെഴുതിയതിനെ തുടര്‍ന്നാണ് ബഹിഷ്‌കരണം. ഇതിനെതിരെ കേസെടുക്കാന്‍ കേരളാ പൊലീസ് തയ്യാറായോയെന്നും ശോഭ ട്വീറ്റില്‍ കുറിച്ചു. 

ഇന്നലത്തെ ട്വീറ്റിന്റെ പേരില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിനാണ് ശോഭയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്.153(എ) വകുപ്പ് പ്രകാരമാണ് കേസ്. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച ഹിന്ദു കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചെന്ന ശോഭയുടെ ട്വീറ്റ് മതസ്പര്‍ദ്ധ വളര്‍ത്തുന്നതാണ് എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com