വേനല്‍ എത്തും മുന്‍പേ വിയര്‍ത്ത് കേരളം, എല്ലാ ജില്ലകളിലും ശരാശരിയിലും ഉയര്‍ന്ന താപനില 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th January 2020 08:03 AM  |  

Last Updated: 24th January 2020 08:03 AM  |   A+A-   |  

summerker

 

തിരുവനന്തപുരം: വേനലെത്തും മുന്‍പേ വിയര്‍ത്ത് കേരളം. കാലാവസ്ഥാ മാറ്റം കേരളത്തിലും യാഥാര്‍ഥ്യമാവുകയാണെന്ന പ്രവചനങ്ങള്‍ ശരിവെച്ചുകൊണ്ട് വേനലെത്തും മുന്‍പേ ഉയര്‍ന്ന താപനിലയാണ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും രേഖപ്പെടുത്തുന്നത്. 

ഡിസംബറിലും ജനുവരിയിലും തണുപ്പ് തീരെ കുറവായിരുന്നു. പല ജില്ലകളിലും ഈ മാസങ്ങളില്‍ താപനില 37 ഡിഗ്രി വരെയെത്തി. കുറഞ്ഞ താപനിലയാവട്ടെ ശരാശരി 22 മുതല്‍ 24 ഡിഗ്രി വരെ. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള കിഴക്കന്‍ കാറ്റ് തരംഗത്തിലെ മാറ്റമാണ് കേരളത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് വഴി തുറന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. 

അന്തരീക്ഷ മര്‍ദം ഉയര്‍ന്ന് നില്‍ക്കുന്നു. ഈര്‍പ്പവും മേഘവും കുറവായതിനാല്‍ സൂര്യതാപം നേരിട്ട് പതിക്കുകയും, താപനില കൂടാന്‍ കാരണമാവുകയും ചെയ്യുന്നു. നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ സംസ്ഥാനത്ത് ഇത്തവണ വേനലും കടുത്തേക്കുമെന്നാണ് സൂചന.