സ്‌കൂളുകളില്‍ മതപഠനം പാടില്ല; സര്‍ക്കാര്‍ ഉത്തരവിറക്കണമെന്ന് ഹൈക്കോടതി

സ്വന്തം മതം പ്രചരിപ്പിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യം ഉണ്ടെങ്കിലും പെതുലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുമ്പോള്‍ അത് പറ്റില്ലെന്ന് ഹൈക്കോടതി
സ്‌കൂളുകളില്‍ മതപഠനം പാടില്ല; സര്‍ക്കാര്‍ ഉത്തരവിറക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍ അംഗീകാരമുള്ള സ്‌കൂളുകളില്‍ മതപഠനത്തിന് നിയന്ത്രണം. സര്‍ക്കാര്‍ അനുമതിയില്ലാതെ സ്വകാര്യ സ്‌കൂളുകളില്‍ അടക്കം മതപഠനം പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്‌കൂള്‍ അടച്ചുപൂട്ടിയതിനെതിരെ തിരുവനന്തപുരം മണക്കാട്ടെ ഹിദായ എജ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജിയില്‍ വിധി പറയവേയാണ് കോടതിയുടെ നിരീക്ഷണം.

ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ട കുട്ടികളെ മാത്രമാണ് പ്രവേശിപ്പിക്കുന്നത് എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂള്‍ അടച്ചുപൂട്ടിയത്. ഇതിനു പിന്നാലെ സ്‌കൂള്‍ മാനേജ്‌മെന്റ് കോടതിയെ സമീപിക്കുകയായിരുന്നു. 

സര്‍ക്കാര്‍ അംഗീകാരമുള്ള സ്‌കൂളുകളില്‍ മതപഠനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് കോടതി ചെയ്തിരിക്കുന്നത്. സര്‍ക്കാരിന്റെ അനുമതിയില്ലാതെ സ്വകാര്യ സ്‌കൂളിലടക്കം മതപഠനം പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്‌കൂളുകള്‍ ഒരു മതത്തിനു മാത്രം പ്രത്യേകപ്രാധാന്യം നല്‍കുന്നത് മതേതരത്വത്തിന് എതിരാണ്. സ്വന്തം മതം പ്രചരിപ്പിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യം ഉണ്ടെങ്കിലും പെതുലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുമ്പോള്‍ അത് പറ്റില്ലെന്ന് കോടതി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com