അമേരിക്കയില്‍ മലയാളി വിദ്യാര്‍ഥിനി ക്യാംപസിനുള്ളിലെ തടാകത്തില്‍ മരിച്ച നിലയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th January 2020 12:11 PM |
Last Updated: 25th January 2020 12:11 PM | A+A A- |

വാഷിങ്ടന്‍: അമേരിക്കയില്‍ കാണാതായ മലയാളി വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച മുതല്‍ കാണാതായ ആന്‍ റോസ് ജെറിയുടെ(21) മൃതദേഹമാണ് ക്യാംപസ് വളപ്പിലെ സെന്റ് മേരീസ് തടാകത്തില്‍ കണ്ടെത്തിയത്. ഇന്‍ഡ്യാനയിലെ നോട്ടര്‍ഡാം സര്‍വകലാശാല വിദ്യാര്‍ഥിനിയാണ് ആന്‍ റോസ്.
പ്രാഥമികാന്വേഷണത്തില്‍ മരണത്തില്‍ ദുരൂഹതകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ആന്‍ റോസിനെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് കാണാതായത്. അന്വേഷണം നടക്കുന്നതിനിടെയാണ് ക്യാംപസിലെ തടാകത്തില്‍ വിദ്യാര്‍ഥിയുടെ മൃതശരീരം കണ്ടെത്തുകയായിരുന്നു.
എറണാകുളം സ്വദേശികളാണ് ആന്‍ റോസിന്റെ മാതാപിതാക്കള്‍.