എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍ രക്ഷിതാക്കള്‍ക്ക് ഓണ്‍ലൈനായി പരിശോധിക്കാന്‍ അവസരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th January 2020 09:49 AM  |  

Last Updated: 25th January 2020 09:49 AM  |   A+A-   |  

examinationE47

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: 2020 മാര്‍ച്ചിലെ എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുന്ന വിവരങ്ങള്‍ ഓണ്‍ലൈനായി രക്ഷിതാക്കള്‍ക്ക് പരിശോധിക്കാം. '' https://sslcexam.kerala.gov.in '' ലെ '' Candidate Date Part Certificate View '' എന്ന ലിങ്കില്‍ കയറി വിവരങ്ങള്‍ കൃത്യമെന്ന് ഉറപ്പുവരുത്താമെന്ന് അധികൃതര്‍ അറിയിച്ചു.

വിദ്യാഭ്യാസജില്ല, സ്‌കൂള്‍, അഡ്മിഷന്‍ നമ്പര്‍, ജനനതീയതി എന്നിവ നല്‍കിയാല്‍ സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍ പരിശോധിക്കാനാവും. പരിശോധനയില്‍ തെറ്റുകള്‍ കണ്ടെത്തിയാല്‍ സ്‌കൂള്‍ പ്രഥമാധ്യാപകരെ 29നകം വിവരം അറിയിക്കണം.