ഐടിഐക്ക് സമീപത്തു നിന്നും തലയോട്ടി കണ്ടെത്തി; ദുരൂഹത, അന്വേഷണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th January 2020 01:01 PM |
Last Updated: 25th January 2020 01:01 PM | A+A A- |
കാസർകോട് : കാസർകോട് മടിക്കൈയിൽ കുറ്റിക്കാട്ടിൽ തലയോട്ടി കണ്ടെത്തി. മടിക്കൈ എരിക്കുളത്ത് ഗവൺമെന്റ് ഐടിഐക്കു സമീപത്തെ പറമ്പിൽനിന്നാണ് തലയോട്ടി കണ്ടെത്തിയത്. തലയോട്ടിക്ക് കൂടുതൽ പഴക്കം ഇല്ലെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമാകുന്നത്.
മറ്റു ശരീരഭാഗങ്ങൾ ഒന്നും കണ്ടെത്താനായില്ല. നീലേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കാസർകോടുനിന്നുള്ള ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി. കുറുക്കനോ നായയോ കടിച്ചു കൊണ്ടിട്ടതാണോയെന്ന് സംശയമുണ്ട്. പ്രദേശത്തുനിന്ന് ആരെയും കാണാതായതായി പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.