കെപിസിസി പുനഃസംഘടന പോലെയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയമെങ്കില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ഉറപ്പ്: രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍
By സമകാലിക മലയാളം ഡെസ് | Published: 25th January 2020 05:49 PM |
Last Updated: 25th January 2020 05:49 PM | A+A A- |

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനാ ലിസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍ എംപി. കെപിസിസി പുനഃസംഘടനാ ലിസ്റ്റ് പോലെയാണ് പഞ്ചായത്ത് -അസംബ്ലി തെരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമെങ്കില്‍ ഇടത് മുന്നണിക്ക് ഭരണ തുടര്‍ച്ച ഉണ്ടാകുമെന്ന് അദ്ദേഹം തുറന്നടിച്ചു.
പഞ്ചായത്തില്‍ തോറ്റാല്‍ അസംബ്ലിയില്‍ ജയിക്കില്ലെന്ന് 101 ശതമാനം ഉറപ്പാണെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് നെയ്യാര്‍ ഡാമില്‍ നടന്ന നേതൃത്വ പരിശീലന ക്യാമ്പിലാണ് അദ്ദേഹം വിമര്‍ശനമുന്നയിച്ചത്.
നേരത്തെ പുനഃസംഘടനയെ പരിഹസിച്ച് തൃത്താല എംഎല്‍എ വി ടി ബല്‍റാമും രംഗത്ത് വന്നിരുന്നു. 20 ശതമാനം വനിതകളും 30 ശതമാനം ചെറുപ്പക്കാരുമുള്ള ഒരു പുനഃസംഘടന എന്ന കിണാശ്ശേരി സ്വപ്നം കാണാനെങ്കിലും അവകാശം ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുമുണ്ടെന്ന് വി ടി ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.