ഫെബ്രുവരി നാലിന് സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th January 2020 12:54 PM |
Last Updated: 25th January 2020 12:54 PM | A+A A- |
കോഴിക്കോട്: സ്വകാര്യ ബസുകള്‍ ഫെബ്രുവരി നാലിന് സംസ്ഥാന വ്യാപകമായി പണിമുടക്കും. സംയുക്ത സമര സമിതിയുടേതാണ് തീരുമാനം.
മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ പ്രധാനമായും ഉന്നയിക്കുന്നത്. വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് പോലും തയ്യാറാകുന്നില്ലെന്ന് സംയുക്ത സമര സമിതി ആരോപിക്കുന്നു.