ബലാത്സംഗ കേസില്‍ വിടുതല്‍ ഹര്‍ജിയുമായി ബിഷപ്പ് ഫ്രാങ്കോ കോടതിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th January 2020 02:26 PM  |  

Last Updated: 25th January 2020 02:26 PM  |   A+A-   |  

Franco_mulakkal_1

 

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വിടുതല്‍ ഹര്‍ജി നല്‍കി. കേസില്‍ പൊലീസ് സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രത്തില്‍ തനിക്കെതിരെ തെളിവുകളൊന്നും ഇല്ലെന്ന് അവകാശപ്പെട്ടാണ് ഹര്‍ജി.

ഫ്രാങ്കോ മുളയ്ക്കലിന്റെ ഹര്‍ജിയില്‍ നിലപാട് അറയിക്കാന്‍ പ്രോസിക്യൂഷന് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി നിര്‍ദേശം നല്‍കി. കേസ് ഫെബ്രുവരി നാലിനു പരിഗണിക്കും. 

കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് വിടുതല്‍ ഹര്‍ജിയുമായി ബിഷപ്പ് കോടതിയെ സമീപിച്ചത്. പ്രാഥമിക വിചാരണ ഇന്നു തുടങ്ങാനിരുന്നു നിശ്ചയിച്ചിരുന്നത്. 

2014 മുതല്‍ 2016 വരെയുള്ള കാലത്ത് ബിഷപ്പ് പല തവണ ബലാത്സംഗത്തിനു വിധേയമാക്കിയെന്നാണ് കന്യാസ്ത്രീ പരാതിയില്‍ പറയുന്നത്. തടഞ്ഞുവയ്ക്കല്‍, ബലാത്സംഗം, പ്രകൃതി വിരുദ്ധ പീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം നല്‍കിയിട്ടുള്ളത്.