റെയില്‍ പാലത്തില്‍ അറ്റകുറ്റപ്പണികള്‍; ചില ട്രെയിനുകൾ റദ്ദാക്കി, വഴിതിരിച്ചുവിടുന്ന സർവീസുകൾ ഇവ
By സമകാലിക മലയാളം ഡെസ് | Published: 25th January 2020 06:52 AM |
Last Updated: 25th January 2020 06:52 AM | A+A A- |

കോട്ടയം : റെയില്‍ പാലത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് കോട്ടയം വഴിയുള്ള മെമു സര്‍വീസ് പൂർണമായും റദ്ദാക്കി. ചെങ്ങന്നൂരിനും തിരുവല്ലയ്ക്കുമിടയിലാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്. ചില പാസഞ്ചർ ട്രെയിനുകള്‍ റദ്ദാക്കുകയും മറ്റു ചില ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചു വിടുമെന്നും അറിയിച്ചു.
കൊല്ലം- കോട്ടയം, കോട്ടയം- കൊല്ലം, എറണാകുളം- കൊല്ലം, കൊല്ലം- എറണാകുളം, ആലപ്പുഴ വഴിയുള്ള കൊല്ലം- എറണാകുളം, എറണാകുളം- കൊല്ലം എന്നീ മെമു സർവീസുകളാണ് ഇന്ന് റദ്ദാക്കിയിരിക്കുന്നത്. എറണാകുളം – കായംകുളം, കായംകുളം- എറണാകുളം, ആലപ്പുഴ വഴിയുള്ള കായംകുളം- എറണാകുളം, എറണാകുളം- ഷൊര്‍ണൂര്‍, ഷൊര്‍ണൂര്‍- എറണാകുളം പാസഞ്ചറുകളും റദ്ദാക്കിയിട്ടുണ്ട്.
പരശുറാം എക്സ്പ്രസ് (നാഗര്‍കോവില്‍- മംഗളൂരു) , ശബരി എക്സ്പ്രസ് (തിരുവനന്തപുരം- ഹൈദരാബാദ്), സിഎസ്എംടി എക്സ്പ്രസ് (കന്യാകുമാരി- മുംബൈ), കേരള എക്സ്പ്രസ് (തിരുവനന്തപുരം- ന്യൂഡല്‍ഹി), കന്യാകുമാരി -കെഎസ്ആര് ബംഗളൂരു ഐലന്‍സ് എക്സ്പ്രസ്, തിരുവനന്തപുരം- ചെന്നൈ സെന്‍ട്രല്‍ മെയില്‍, കൊച്ചുവേളി – ശ്രീ ഗംഗാനഗര്‍ പ്രതിവാര എക്സ്പ്രസ് എന്നി ട്രെയിനുകൾ കായംകുളം ജംഗ്ഷനില്‍ നിന്നും ആലപ്പുഴ വഴി തിരിച്ചു വിടും. വഴി തിരിച്ചു വിടുന്ന ട്രെയിനുകള്‍ക്ക് ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല എന്നീ സ്റ്റേഷനുകളില്‍ ഇന്ന് രണ്ടു മിനിറ്റ് വീതം താല്‍ക്കാലിക സ്റ്റോപ്പ് ഉണ്ടാകും.
തിരുവനന്തപുരം- ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് 35 മിനിറ്റും നാഗര്‍കോവില്‍- കോട്ടയം പാസഞ്ചര്‍ ഒന്നേകാല്‍ മണിക്കൂറും ചെങ്ങന്നൂരില്‍ പിടിച്ചിടും.