ഐടിഐക്ക് സമീപത്തു നിന്നും തലയോട്ടി കണ്ടെത്തി; ദുരൂഹത, അന്വേഷണം

മറ്റു ശരീരഭാഗങ്ങൾ ഒന്നും കണ്ടെത്താനായില്ല. നീലേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
ഐടിഐക്ക് സമീപത്തു നിന്നും തലയോട്ടി കണ്ടെത്തി; ദുരൂഹത, അന്വേഷണം

കാസർകോട് : കാസർകോട് മടിക്കൈയിൽ കുറ്റിക്കാട്ടിൽ തലയോട്ടി കണ്ടെത്തി. മടിക്കൈ എരിക്കുളത്ത് ഗവൺമെന്റ് ഐടിഐക്കു സമീപത്തെ പറമ്പിൽനിന്നാണ് തലയോട്ടി കണ്ടെത്തിയത്. തലയോട്ടിക്ക് കൂടുതൽ പഴക്കം ഇല്ലെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമാകുന്നത്.

മറ്റു ശരീരഭാഗങ്ങൾ ഒന്നും കണ്ടെത്താനായില്ല. നീലേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കാസർകോടുനിന്നുള്ള ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി. കുറുക്കനോ നായയോ കടിച്ചു കൊണ്ടിട്ടതാണോയെന്ന് സംശയമുണ്ട്. പ്രദേശത്തുനിന്ന് ആരെയും കാണാതായതായി പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com