നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിയില്‍ വച്ച് പീഡിപ്പിച്ചു; അധ്യാപകന് 20 വര്‍ഷം കഠിന തടവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th January 2020 04:26 PM  |  

Last Updated: 25th January 2020 04:26 PM  |   A+A-   |  

 

കാസര്‍കോട്: നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിയില്‍ വച്ച് പീഡിപ്പിച്ച അധ്യാപകന് 20 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ചു. കാസര്‍കോട് ചുള്ളിക്കര ജി  എല്‍ പി സ്‌ക്കൂള്‍ അധ്യാപകന്‍ പി രാജന്‍നായരെയാണ് ശിക്ഷിച്ചത്.  25,000 രൂപ പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി തടവ് അനുഭവിക്കണം. ഇത് കൂടാതെ, കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും പോക്‌സോ കോടതി വിധിച്ചു. 

കാസര്‍കോട് പോക്‌സോ കോടതി ജഡ്ജി പി ശശികുമാര്‍ ആണ് ശിക്ഷ വിധിച്ചത്. 2018 ഒക്ടോബര്‍ 11 ന്  സ്‌കൂള്‍ ഐ ടി സ്മാര്‍ട്ട് ക്ലാസ്സ് റൂമില്‍ വച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലാണ് വിധി. പോക്‌സോ വകുപ്പ് പരിഷ്‌കരിച്ച ശേഷം സംസ്ഥാനത്തെ രണ്ടാമത്തെ വിധിയാണ് ഇത്.