പട്ടിണിക്കിട്ടു കൊല്ലാന്‍ ശ്രമം, മഠത്തില്‍നിന്ന് ഇറങ്ങിപ്പോവാന്‍ സമ്മര്‍ദം: സിസ്റ്റര്‍ ലൂസി കളപ്പുര

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th January 2020 02:49 PM  |  

Last Updated: 25th January 2020 02:49 PM  |   A+A-   |  

lucy

 

കല്‍പ്പറ്റ: മഠാധികൃതര്‍ ഭക്ഷണം പോലും നല്‍കാതെ പീഡിപ്പിക്കുകയാണെന്ന്, ബിഷപ് ഫ്രാങ്കോയ്‌ക്കെതിരായ നിലപാടിലൂടെ സഭാ നേതൃത്വവുമായി ഭിന്നതയിലായ സിസ്‌ററര്‍ ലൂസി കളപ്പുര. കഴിഞ്ഞ ഒന്നര മാസമായി മഠത്തില്‍ പലതരത്തിലുള്ള മാനസിക പീഡനങ്ങള്‍ അനുഭവിക്കുകയാണെന്നും സിസ്റ്റര്‍ വ്യക്തമാക്കി. 

തന്നെ പട്ടിണിക്കിട്ട് കൊല്ലാനുള്ള ശ്രമമാണ് നടക്കുന്നത്. മഠത്തില്‍നിന്ന് ഇറങ്ങിപോകാന്‍ നിരന്തരമായി ഇവര്‍ ആവശ്യപ്പെടുന്നു. മഠത്തില്‍ വലിയ വിവേചനമാണ് നേരിടുന്നതെന്നും സഭാവസ്ത്രം ഇനി ധരിക്കരുതെന്ന് മഠാധികൃതര്‍ നിര്‍ബന്ധിക്കുന്നതായും സിസ്റ്റര്‍ ലൂസി കളപ്പുര വെളിപ്പെടുത്തി.

മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും സഭയുടെ നിയമങ്ങള്‍ പാലിക്കാത്ത വിധമുള്ള ജീവിത ശൈലി തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടി നേരത്തെ എഫ്‌സിസി സന്യാസി സമൂഹത്തില്‍നിന്ന് ലൂസിയെ പുറത്താക്കിയിരുന്നു. എന്നാല്‍ മാനന്തവാടി മുന്‍സിഫ് കോടതി ഈ നടപടി താല്‍കാലികമായി മരവിപ്പിച്ചിരിക്കുകയാണ്.