പതിമൂന്നുകാരിയെ പീഡിപ്പിച്ചു: മദ്രസ അധ്യാപകൻ അറസ്റ്റിൽ

പത്തനംതിട്ട നിരണം വടക്കുംഭാഗം സ്വദേശി അബ്ദുൽ ജലീലാണ് അറസ്റ്റിലായത്
പതിമൂന്നുകാരിയെ പീഡിപ്പിച്ചു: മദ്രസ അധ്യാപകൻ അറസ്റ്റിൽ

പത്തനംതിട്ട: പതിമൂന്നുകാരിയെ  പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. പത്തനംതിട്ട നിരണം വടക്കുംഭാഗം സ്വദേശി അബ്ദുൽ ജലീലാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കഴിഞ്ഞ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി ഇയാൾ പലതവണ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകി. സ്കൂളിലെ സഹപാഠികളോടാണ്  പീഡനവിവരം കുട്ടി ആദ്യം വെളിപ്പെടുത്തിയത്. കുട്ടികൾ അറിയിച്ചതിനെ തുടർന്ന് അധ്യാപകർ വിവരം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇവർ പൊലീസിനെ വിവരം അറിയിച്ചതോടെയായിരുന്നു അറസ്റ്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com