പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ 16 പേര്‍ ലൈംഗികമായി പീഡിപ്പിച്ചു ; കേസ്, ഏഴ് പേര്‍ അറസ്റ്റില്‍

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ 16 പേര്‍ പീഡിപ്പിച്ചതായി പരാതി. മലപ്പുറം കാടാമ്പുഴയിലാണ് സംഭവം. കേസില്‍ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുറുക്കോള്‍ സ്വദേശിയായ അബ്ദുല്‍ സമദ്, ശിവദാസന്‍, രണ്ടത്താണി സ്വദേശിയായ സമീര്‍, കല്ലാര്‍മംഗലം മുഹമ്മദ്, കറവത്തനക്കത്ത് ലിയാഖത്ത്, പുളിക്കല്‍ ജലീല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് ആണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. കാടാമ്പുഴയിലും മറ്റ് പരിസരങ്ങളിലും വച്ച് പതിനാറോളം പേര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായാണ് കുട്ടി അറിയിച്ചത്. തുടര്‍ന്ന് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ കാടാമ്പുഴ, കല്‍പകഞ്ചേരി പൊലീസ് സ്‌റ്റേഷനുകളിലായി നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

കേസുകളുമായി ബന്ധപ്പെട്ട് മറ്റൊരാള്‍ കൂടി അറസ്റ്റിലാകാനുണ്ടെന്നും ഇയാള്‍ ഒളിവിലാണെന്നുമാണ് പൊലീസ് പറയുന്നത്. വളാഞ്ചേരി സ്‌റ്റേഷനിലും ഇതേ സംഭവവുമായി ബന്ധപ്പെട്ട് സമാനമായ രീതിയിലുള്ള കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com