മലപ്പുറത്ത് നടക്കുന്നത് താലിബാന്‍ മോഡല്‍ സംഭവങ്ങള്‍: കെ സുരേന്ദ്രന്‍

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 25th January 2020 09:18 PM  |  

Last Updated: 25th January 2020 09:23 PM  |   A+A-   |  

k_surendranfghgjg

 


കുറ്റിപ്പുറം: ചെറുകുന്ന് പട്ടികജാതി കോളനിവാസികളോട് രാഷ്ട്രീയ പാര്‍ട്ടികള്‍ നീതിനിഷേധമാണ് കാണിച്ചതെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. പൗരത്വ നിയമത്തെ അനുകീലിച്ച ജാഥയില്‍ പങ്കെടുത്തതിന് കുടിവെള്ളം മുടക്കിയെന്ന  വാര്‍ത്ത പ്രചരിച്ചതിനെത്തുടര്‍ന്ന്, ചെറുകുന്ന് കോളനിവാസികളെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍. 

അവഗണിക്കപ്പെട്ട സമൂഹത്തിന് കുടിവെള്ളമെത്തിച്ചവര്‍ക്കെതിരെയും അതിനെ പിന്തുണച്ച് സമൂഹ മാധ്യമത്തില്‍ പ്രതികരിച്ച എം.പിക്കെതിരെയും കേസെടുത്ത പൊലീസ് കുടിവെള്ളം നിഷേധിച്ച മതഭ്രാന്തന്മാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മടിക്കുന്നു. 

ഈ പ്രശ്‌നത്തെ വളച്ചൊടിക്കാനാണ് സര്‍ക്കാറും ശ്രമിക്കുന്നത്. കുറച്ച് ദിവസങ്ങളായി മലപ്പുറത്തിന്റെ വിവിധ പ്രദേശങ്ങളില്‍ താലിബാന്‍ മോഡല്‍ സംഭവങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.