ശമ്പളത്തിനൊപ്പം സാമൂഹിക സുരക്ഷാ പെൻഷനും വാങ്ങുന്നുണ്ടോ? ഉടൻ തിരിച്ചടയ്ക്കണമെന്ന് മുന്നറിയിപ്പ്; ഇല്ലെങ്കിൽ നടപടി

സാമൂഹിക സുരക്ഷാ പെൻഷൻ കൈപ്പറ്റിയിട്ടുള്ള സർക്കാർ ജീവനക്കാരും പെൻഷൻകാരും കുടുംബ പെൻഷൻകാരും അവ ഉടൻ തിരിച്ചടയ്ക്കണമെന്ന് ധന വകുപ്പിന്റെ മുന്നറിയിപ്പ്
ശമ്പളത്തിനൊപ്പം സാമൂഹിക സുരക്ഷാ പെൻഷനും വാങ്ങുന്നുണ്ടോ? ഉടൻ തിരിച്ചടയ്ക്കണമെന്ന് മുന്നറിയിപ്പ്; ഇല്ലെങ്കിൽ നടപടി

തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെൻഷൻ കൈപ്പറ്റിയിട്ടുള്ള സർക്കാർ ജീവനക്കാരും പെൻഷൻകാരും കുടുംബ പെൻഷൻകാരും അവ ഉടൻ തിരിച്ചടയ്ക്കണമെന്ന് ധന വകുപ്പിന്റെ മുന്നറിയിപ്പ്. ഇല്ലെങ്കിൽ ശമ്പളം, സർവീസ് പെൻഷൻ, കുടുംബ പെൻഷൻ എന്നിവയിൽ നിന്ന് അവ ഈടാക്കുമെന്നും വകുപ്പുതല നടപടിയും ഉണ്ടാകുമെന്നും ധന വകുപ്പ് വ്യക്തമാക്കി.

സർക്കാരിന്റെ ശമ്പളവും പെൻഷനും കൈപ്പറ്റുന്ന ഒട്ടേറെ പേർ അനധികൃതമായി സാമൂഹിക സുരക്ഷാ പെൻഷനും വാങ്ങുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണു നടപടി തുടങ്ങുന്നത്. അർധ സർക്കാർ സ്ഥാപനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്കും ഇതു ബാധകമാണ്.

എന്നാൽ, 2000 രൂപയിൽ താഴെ എക്സ്ഗ്രേഷ്യാ കുടുംബ പെൻഷൻ കൈപ്പറ്റുന്നവർക്കു സാമൂഹിക സുരക്ഷാ പെൻഷൻ തുടർന്നും വാങ്ങാം. അനധികൃതമായി സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവർ ഉടൻ അക്കാര്യം തദ്ദേശ സ്ഥാപനങ്ങളെ അറിയിച്ച് പട്ടികയിൽ നിന്നു പുറത്താകുകയും ശമ്പളം വാങ്ങിത്തുടങ്ങിയതു മുതൽ കൈപ്പറ്റിയിട്ടുള്ള പെൻഷൻ തിരിച്ചടയ്ക്കുകയും വേണം. കുടുംബ പെൻഷൻ കൈപ്പറ്റിയതിനു ശേഷം വാങ്ങിയ സാമൂഹിക സുരക്ഷാ പെൻഷൻ തുകയെല്ലാം അവരും തിരിച്ചടയ്ക്കണം.

തിരിച്ചടയ്ക്കാത്ത സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ വകുപ്പു തലവൻമാരെ അറിയിക്കണം. തുടർന്ന് സ്പാർക് മുഖേന ഈ തുക ഈടാക്കാൻ ഡിഡിഒമാരെ വകുപ്പു മേധാവികൾ ചുമതലപ്പെടുത്തണം. കുടുംബ പെൻഷൻകാരിൽ നിന്നു തുക തിരിച്ചു പിടിക്കേണ്ടത് ട്രഷറി ഡയറക്ടറാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com