കോഴിക്കോട് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു; ആറുവയസ്സുകാരന്‍ മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th January 2020 03:35 PM |
Last Updated: 26th January 2020 03:35 PM | A+A A- |

പ്രതീകാത്മക ചിത്രം
കോഴിക്കോട്: മുക്കം മണാശ്ശേരിയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറുവയസ്സുകാരന്‍ മരിച്ചു. താമരശ്ശേരി കാരാടി സ്വദേശി അനൂപ് ലാലിന്റെ മകന്‍ കൃഷ്ണ കെ ലാല്‍(6) ആണ് മരിച്ചത്.
ഗുരുതര പരിക്കുകളോടെ അനൂപ് ലാലിനെ മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.