പൊലീസുകാരൻ ലോഡ്ജിൽ മരിച്ച നിലയിൽ
By സമകാലിക മലയാളം ഡെസ് | Published: 26th January 2020 08:57 PM |
Last Updated: 26th January 2020 08:57 PM | A+A A- |
ഇടുക്കി: പൊലീസുകാരനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ഏ ആർ ക്യാമ്പിലെ ജോജി ജോർജ് എന്ന പൊലീസുകാരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മുട്ടത്തെ ഒരു ലോഡ്ജിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
രണ്ടു ദിവസമായി ഇയാളെ കാണ്മാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനിടെയാണ് ലോഡ്ജിൽ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരണകാരണം ഇനിയും വ്യക്തമല്ല.