ഭൂവുടമയെ ജെസിബി ഇടിച്ച് കെലപ്പെടുത്തിയ കേസ്: പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവരും പിടിയില്‍; ആറുപേര്‍ കസ്റ്റിഡിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th January 2020 02:57 PM  |  

Last Updated: 26th January 2020 02:57 PM  |   A+A-   |  

 

തിരുവനന്തപുരം: കാട്ടാക്കടയില്‍ സ്വന്തം ഭൂമിയിലെ അനധികൃത മണ്ണെടുപ്പ് തടഞ്ഞതിന് വീട്ടുടമയെ കൊലപ്പെടുത്തിയ മണ്ണുമാഫിയ സംഘത്തിലെ കൂടുതല്‍ പേര്‍ കസ്റ്റഡിയില്‍. മണ്ണുമാന്തിയന്ത്രത്തിന്റെ ഉടമ ഉള്‍പ്പെടെയുള്ള മുഖ്യപ്രതികളാണ് പിടിയിലായത്. സംഗീതിനെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ക്ക് രക്ഷപെടാന്‍ വഴിയൊരുക്കിയ രണ്ടു പേരും പിടിയിലായിട്ടുണ്ട്. ഇതോടെ പിടിയിലായവരുടെയെണ്ണം ആറായി. 

വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ മുഖ്യപ്രതികളില്‍ ചിലര്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായും സൂചനയുണ്ട്. അതോടൊപ്പം ജെ.സി.ബിയാണോ ടിപ്പറിടിച്ചാണോ സംഗിതിനെ കൊലപ്പെടുത്തിയത് എന്ന കാര്യത്തില്‍ സംശയമുണ്ട്. ഇതിനായി വാഹനങ്ങളുടെ ഫൊറന്‍സിക് പരിശോധന നടത്താനും പൊലീസ് തീരുമാനിച്ചു. ഇതില്‍ ടിപ്പര്‍ ഡ്രൈവര്‍ വിജിന്റെ അറസ്റ്റാണ് ആദ്യം  രേഖപ്പെടുത്തിയത്.