മനുഷ്യ മഹാശൃംഖലയ്ക്കിടെ യുവാവിന്റെ ആത്മഹത്യാ ശ്രമം
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th January 2020 04:53 PM |
Last Updated: 26th January 2020 04:53 PM | A+A A- |
കൊല്ലം: പൗരത്വ നിയമ ഭേദഗതിക്കെതിരെ എൽഡിഎഫ് നടത്തുന്ന മനുഷ്യ മഹാശൃംഖലയ്ക്കിടെ കൊല്ലത്ത് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. 27കാരനായ അജോയ് എന്നയാളാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
കത്തിയുമായി, വന്ദേമാതരം വിളിച്ചെത്തിയ യുവാവ് കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഞരമ്പ് മുറിച്ചുകൊണ്ട് മന്ത്രിമാര്‍ക്കൊരുക്കിയ വേദിക്ക് സമീപത്തേക്ക് ഓടിക്കയറിയ ഇയാളെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പിടിച്ചു മാറ്റി.
ഇയാളെ ഉടന്‍ തന്നെ പൊലീസ് കൊല്ലം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈയിലെ മൂന്ന് ഞരമ്പുകള്‍ പൂര്‍ണമായി മുറിഞ്ഞതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാനൊരുങ്ങുകയാണ്.