മനുഷ്യ മഹാശൃംഖല കഴിഞ്ഞ് മടങ്ങവേ ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു; പ്രതി പിടിയിൽ
By സമകാലിക മലയാളം ഡെസ് | Published: 26th January 2020 07:30 PM |
Last Updated: 26th January 2020 07:30 PM | A+A A- |
തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖല കഴിഞ്ഞ് മടങ്ങവേ ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു. വഞ്ചിയൂര്‍ ബ്ലോക്ക് സെക്രട്ടറി നിതിനാണ് വെട്ടേറ്റത്. നിതിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സുമേഷ് എന്നയാളാണ് നിതിനെ വെട്ടിയത്. ഇയാളെ പൊലീസ് പിടികൂടി. വ്യക്തി വൈരാഗ്യമാണ് ആക്രമണ കാരണമെന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം സംഭവത്തിൽ മയക്കുമരുന്ന് മാഫിയയ്ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുന്നതായും പൊലീസ് പറഞ്ഞു.