ആര്‍ ശങ്കറിന്റെ മകനെ ചുമതല ഏല്‍പ്പിക്കുന്നതില്‍ അഭിമാനം; മോഹന്‍ ശങ്കര്‍ തന്റെ നോമിനി; മുരളീധരന് മുല്ലപ്പള്ളിയുടെ മറുപടി

പാര്‍ട്ടി വിട്ടവരെപ്പോലും കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുണ്ടെന്നത് മുരളീധരന്‍ ഓര്‍ക്കണം
ആര്‍ ശങ്കറിന്റെ മകനെ ചുമതല ഏല്‍പ്പിക്കുന്നതില്‍ അഭിമാനം; മോഹന്‍ ശങ്കര്‍ തന്റെ നോമിനി; മുരളീധരന് മുല്ലപ്പള്ളിയുടെ മറുപടി

തിരുവനന്തപുരം: കെപിസിസി പുന സംഘടനയുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് മുല്ലപ്പള്ളിയുടെ മറുപടി. കെപിസിസി വൈസ് പ്രസിഡന്റായ മോഹന്‍ ശങ്കര്‍ തന്റെ നോമിനിയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. ആര്‍ ശങ്കറിന്റെ മകനെ ചുമതലയേല്‍പ്പിക്കുന്നതില്‍ അഭിമാനമാണുള്ളത്. ഇതില്‍ എന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ പറയണമെന്നും മുല്ലപ്പള്ളി പറഞ്ഞു. 

മുരളിക്കെതിരെ രൂക്ഷവിമര്‍ശനമാണ് മുല്ലപ്പള്ളി ഉയര്‍ത്തിയത്. പാര്‍ട്ടി വിട്ടവരെപ്പോലും കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുണ്ടെന്നത് ഓര്‍ക്കണം. പുനസംഘടയനില്‍ എല്ലാ സമുദായങ്ങള്‍ക്കും തുല്യപരിഗണന നല്‍കിയിട്ടുണ്ട്. തീരുമാനം ഏകകണ്ഠമായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു. 

കെപിസിസി ഭാരവാഹിപ്പട്ടികപോലെയാണ് നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി പട്ടികയെങ്കില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകും. കാരണം ബൂത്തിലിരിക്കേണ്ടവര്‍ പോലും കെപിസിസി ഭാരവാഹികളായി. ഇതോടെ ഇനി നാട്ടില്‍ പ്രവര്‍ത്തിക്കാന്‍ ആളുണ്ടാവില്ലെന്നായിരുന്നു മുരളിയുടെ പരിഹാസം.

ഭാരവാഹികളെ തിരഞ്ഞെടുക്കാനായി രാഷ്ട്രീയ കാര്യസമിതി തയാറാക്കിയ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ചിലരും പട്ടികയിലുണ്ട്. താമര ചിഹ്നത്തില്‍ മത്സരിച്ചവരും ഭാരവാഹികളായെന്നും മുരളീധരന്‍ ആക്ഷേപിച്ചു. കെപിസിസി ഭാരവാഹിപ്പട്ടികയില്‍ ഉള്‍പ്പെട്ട മോഹന്‍ ശങ്കറിനെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു മുരളീധരന്റെ വിമര്‍ശനം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com