'ഇന്ത്യ പീഡിതരുടെ അഭയകേന്ദ്രം';  പിണറായി കേരളത്തെ മികവോടെ മുന്നോട്ട് നയിക്കുന്നുവെന്ന് ഗവര്‍ണര്‍

സുസ്ഥിരവികസനത്തിലും നവീനാശയങ്ങള്‍ നടത്തുന്നതിലും കേരളം മാതൃക
'ഇന്ത്യ പീഡിതരുടെ അഭയകേന്ദ്രം';  പിണറായി കേരളത്തെ മികവോടെ മുന്നോട്ട് നയിക്കുന്നുവെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: റിപ്പബ്ലിക്ദിന സന്ദേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പിണറായി വിജയന്റെ നേതൃത്വത്തില്‍  കേരളം മുന്നേറുകയാണ്. സുസ്ഥിരവികസനത്തിലും നവീനാശയങ്ങള്‍ നടത്തുന്നതിലും കേരളം മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന റിപ്പബ്‌ളിക് ദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

ലോക കേരളസഭയിലൂടെ നിര്‍ണായക നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സംസ്ഥാനത്തിനായി. പ്രവാസി സമൂഹത്തിന് മികച്ച പിന്തുണയാണ് ലോക കേരള സഭ നല്‍കുന്നത്. ധാരാളം നിക്ഷേപങ്ങള്‍ ഉറപ്പിക്കാന്‍ കേരളത്തിന് കഴിഞ്ഞെന്നും ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു ഗവര്‍ണറുടെ പ്രസംഗം. 

പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ചായിരുന്നു ഗവര്‍ണറുടെ റിപ്പബ്ലിക്ക് സന്ദേശമെന്നതും ശ്രദ്ധേയമായി. പീഡിപ്പിക്കപ്പെട്ടവരുടെ അഭയകേന്ദ്രമാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. ജാതി മതി വര്‍ഗ വര്‍ണ ചിന്തകളുടെ പേരില്‍ മാറ്റിനിര്‍ത്തുന്നതല്ല ഇന്ത്യയുടെ സ്വത്വം. ഇന്ത്യ എന്നും വൈവിധ്യത്തെ ആദരിക്കുകയും സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പീഡനമേറ്റവരുടെ അഭയകേന്ദ്രമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.  

പൗരത്വഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസാക്കിയതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യത്തില്‍ ഗവര്‍ണറുടെ പ്രസംഗത്തില്‍ രാഷ്ട്രീയമുണ്ടാകുമോ എന്നായിരുന്നു എല്ലാവരുടെയും ആശങ്ക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com