മനുഷ്യ മഹാശൃംഖല കഴിഞ്ഞ് മടങ്ങവേ ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു; പ്രതി പിടിയിൽ

വഞ്ചിയൂര്‍ ബ്ലോക്ക് സെക്രട്ടറി നിതിനാണ് വെട്ടേറ്റത്
മനുഷ്യ മഹാശൃംഖല കഴിഞ്ഞ് മടങ്ങവേ ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു; പ്രതി പിടിയിൽ

തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖല കഴിഞ്ഞ് മടങ്ങവേ ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു.  വഞ്ചിയൂര്‍ ബ്ലോക്ക് സെക്രട്ടറി നിതിനാണ് വെട്ടേറ്റത്. നിതിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സുമേഷ് എന്നയാളാണ് നിതിനെ വെട്ടിയത്. ഇയാളെ പൊലീസ് പിടികൂടി. വ്യക്തി വൈരാഗ്യമാണ് ആക്രമണ കാരണമെന്നാണ് പൊലീസിന്റെ നി​ഗമനം. അതേസമയം സംഭവത്തിൽ മയക്കുമരുന്ന് മാഫിയയ്ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുന്നതായും പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com