ലക്ഷ്യം മതരാഷ്ട്രം; പൗരത്വനിയമത്തിനെതിരെ ഇടയലേഖനം വായിച്ച് ലത്തീന്‍സഭ

ഇത് മുസ്ലിംകളുടെ മാത്രം പ്രശ്‌നമല്ല രാജ്യത്തെ സര്‍വ്വ ജനങ്ങളുടെയും പ്രശ്‌നമാണ്
ലക്ഷ്യം മതരാഷ്ട്രം; പൗരത്വനിയമത്തിനെതിരെ ഇടയലേഖനം വായിച്ച് ലത്തീന്‍സഭ

കൊച്ചി: പൗരത്വ നിയമത്തിനെതിരെ ഇടയലേഖനം വായിച്ച് ലത്തീന്‍സഭ. പൗരത്വനിയമം മതേതരസങ്കല്‍പ്പങ്ങളെ തകര്‍ക്കുന്നതെന്ന് ല്ത്തീന്‍സഭ ഇടയലേഖനത്തില്‍ പറയുന്നു.  രാജ്യത്തെ വിഭജിക്കുക എന്ന വലിയ കുറ്റകൃത്യമാണ് പൗരത്വഭേദഗതി നിയമത്തിലൂടെ നടക്കുന്നത്. ഇത് മുസ്ലിംകളുടെ മാത്രം പ്രശ്‌നമല്ല രാജ്യത്തെ സര്‍വ്വ ജനങ്ങളുടെയും പ്രശ്‌നമാണ്. ബില്ലിന്റ ആന്തരിക അര്‍ത്ഥങ്ങളും രാജ്യം ഭരിക്കുന്നവരുടെയും അവരെ നിയന്ത്രിക്കുന്നവരുടെയും പ്രസ്താവനകളും വിലയിരുത്തുമ്പോള്‍ മതരാഷ്ട്ര ത്തിലേക്കുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നതെന്ന് വെളിപ്പെടും. 

മതേതര ഇന്ത്യക്കായി ഭരണഘടന സംരക്ഷിക്കാനായി യോജിച്ച പോരാട്ടത്തിന് ഇറങ്ങണം. ഭാരത് മാതാ കീ ജയ് എന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യം. ഇങ്ങനെ പോകുന്നു ഇടയലേഖനത്തിലെ വരികള്‍. ഇടയലേഖനത്തിനൊപ്പം ഭരണഘടനയുടെ ആമുഖവും വായിച്ചു. 

ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സമ്മേളന തീരുമാനമനുസരിച്ചാണ് ജനുവരി 26ന് ഭരണഘടന സംരക്ഷണ ദിനമായി ആചരിക്കാനുള്ള തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com