ആറു മണിക്കു ശേഷം നഗരം സൈക്ലിങ്ങിനും വാക്കിങ്ങിനും; വരുന്നു എറണാകുളത്ത് ഒരു മാസം നീളുന്ന ഷോപ്പിങ് ഫെസ്റ്റിവല്‍ 

ആറു മണിക്കു ശേഷം നഗരം സൈക്ലിങ്ങിനും വാക്കിങ്ങിനും; വരുന്നു എറണാകുളത്ത് ഒരു മാസം നീളുന്ന ഷോപ്പിങ് ഫെസ്റ്റിവല്‍ 
ആറു മണിക്കു ശേഷം നഗരം സൈക്ലിങ്ങിനും വാക്കിങ്ങിനും; വരുന്നു എറണാകുളത്ത് ഒരു മാസം നീളുന്ന ഷോപ്പിങ് ഫെസ്റ്റിവല്‍ 

കൊച്ചി: സ്‌കൂളുകളിലെ മധ്യവേനലവധി കാലത്ത് എറണാകുളം ജില്ലയില്‍ വിപുലമായ ഷോപ്പിങ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്. സുഹാസ് ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. ജില്ലാ ഭരണകൂടം, ടൂറിസം വകുപ്പ് , കെഎംആര്‍എല്‍ തുടങ്ങിയവ സംയുക്തമായാണ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. 

നഗരത്തിന്റെ ഭൂരിഭാഗവും ഇതിനായി വിനിയോഗിക്കും. വൈകീട്ട് ആറ് മണിക്കു ശേഷം സൈക്ലിങ്, വാക്കിങ് എന്നിവക്കായി നഗരം വിട്ടുകൊടുക്കും. കുടുംബശ്രീ സഹകരണത്തോടെ പലയിടങ്ങളിലും മൊബൈല്‍ ഫുഡ് കോര്‍ട്ട് പ്രവര്‍ത്തിപ്പിക്കും. എം.ജി.റോഡ് ഉള്‍പ്പടെയുള്ള സ്ഥലങ്ങള്‍ ഇതിനായി വിനിയോഗിക്കും. ഒരു മാസത്തെ ഷോപ്പിങ് ഫെസ്റ്റിവലാണ് ഉദ്ദേശിക്കുന്നതെന്നും കലക്ടര്‍ അറിയിച്ചു. 

ജില്ലയില്‍ ഓപറേഷന്‍ ബ്രേക്ക് ത്രൂ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 36 വര്‍ക്കുകള്‍ തുടങ്ങി. ഓടകളിലേക്ക് വെള്ളമല്ലാതെ കട്ടി കൂടിയ മാലിന്യങ്ങള്‍ ഒഴുക്കുന്ന പൈപ്പുകള്‍ അടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബ്രേക്ക് ത്രൂവിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമായി മുന്നോട്ടു പോകുകയാണെന്നും കലക്ടര്‍ പറഞ്ഞു. 

ജില്ലയില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന സിറ്റി ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിയുമായി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സഹകരിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. പലയിടത്തും ഇതിനായി റോഡുകള്‍ പൊളിക്കേണ്ടി വരും. എഞ്ചിനീയര്‍മാര്‍ ഇതില്‍ പരിശോധന നടത്തി വേണ്ട വിധത്തില്‍ തീരുമാനമെടുക്കണം. ഒക്ടോബറില്‍ പദ്ധതി പൂര്‍ത്തിയാക്കണമെന്നും കലക്ടര്‍ പറഞ്ഞു. 

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പ്രാഥമിക മുന്‍കരുതലുകളെല്ലാം പൂര്‍ത്തിയായി. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ വാര്‍ഡ് ആരംഭിച്ചു. ജില്ലാ മെഡിക്കല്‍ സംഘം എല്ലാ തരത്തിലും സജ്ജമാണെന്നും കലക്ടര്‍ പറഞ്ഞു. ഫെബ്രുവരി മാസത്തോടെ ജില്ലയില്‍ 750 പട്ടയങ്ങള്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും കലക്ടര്‍ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com