'താനാണ് ഇര'; കേസില്‍ പ്രത്യേക വിചാരണ വേണം; കുറ്റം ചുമത്തിയതിനെതിരെ ദീലീപ് ഹൈക്കോടതിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th January 2020 04:44 PM  |  

Last Updated: 27th January 2020 04:44 PM  |   A+A-   |  

DILEEP

 


കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ തനിക്ക് എതിരെ കുറ്റം ചുമത്തിയ വിചാരണക്കോടതി നടപടിക്കെതിരെ ദിലീപ് ഹൈക്കോടതിയില്‍. തനിക്കും മറ്റ് പ്രതികള്‍ക്കും എതിരായ കേസുകള്‍ വ്യത്യസ്തമാണെന്നും ഒരുമിച്ച് കുറ്റം ചുമത്താനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയ കേസില്‍ ഇര താനാണെന്നും അതില്‍ പ്രത്യേക വിചാരണവേണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

നടിയെ ആക്രമിച്ച കേസില്‍ കുറ്റം ചുമത്തി വിചാരണ നടപടികളിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് ഹര്‍ജിയുമായി വീണ്ടും ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. ദിലീപ് നല്‍കിയ വിടുതല്‍ ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെ മേല്‍ക്കോടതിയെ സമീപിക്കാന്‍ സമയം നല്‍കിയില്ലെന്നും പുതിയ ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.