പൗരത്വ നിയമഭേദഗതി : ഗവര്‍ണറും സുപ്രീംകോടതിയിലേക്ക്?

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th January 2020 07:47 AM  |  

Last Updated: 27th January 2020 07:47 AM  |   A+A-   |  

ഫയല്‍ ചിത്രം

 

തിരുവനന്തപുരം : പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സുപ്രീംകോടതിയിലേക്ക്. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സ്യൂട്ട് പരിഗണിക്കുമ്പോള്‍, ഗവര്‍ണര്‍ നിലപാട് അറിയിക്കും. കേന്ദ്രത്തിനെതിരെ കോടതിയെ പോകുന്ന വിവരം തന്നെ അറിയിച്ചില്ലെന്നും, സംസ്ഥാന സര്‍ക്കാര്‍ ഭരണഘടനാ ലംഘനം നടത്തി എന്നുമാണ് ഗവര്‍ണറുടെ വാദം.

സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് നിയമവിരുദ്ധമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഗവര്‍ണര്‍. ഭരണഘടനാ തത്വങ്ങളെ അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നും, സര്‍ക്കാരില്‍ നിന്നും തൃപ്തികരമായ വിശദീകരണം ലഭിച്ചില്ലെന്നും ഗവര്‍ണര്‍ സൂചിപ്പിച്ചിരുന്നു.

സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയതില്‍ ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയിരുന്നു. കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമ്പോള്‍, ഭരണതലവനായ തന്നെ എന്തുകൊണ്ട് അറിയിച്ചില്ലെന്നാണ് ഗവര്‍ണര്‍ ആരാഞ്ഞത്. പൗരത്വ നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസ്സാക്കിയതിനെയും ഗവര്‍ണര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.