'യു​ഡി​എ​ഫ്-​എ​ൽ​ഡി​എ​ഫ് എ​ന്ന​ല്ല, എ​ല്ലാം മ​റ​ന്ന് ഒ​ന്നി​ക്ക​ണം'; പൗരത്വ നിയമത്തിനെതിരെ സംയുക്ത പ്രക്ഷോ​ഭം വേണമെന്ന് ആന്റണി

പൗ​ര​ത്വ നിയമ ഭേ​ദ​ഗ​തിക്കെതിരായ പ്ര​ക്ഷോ​ഭ​ത്തി​ൽ രാ​ജ്യം ഒ​ന്നി​ക്ക​ണ​മെ​ന്ന ആവശ്യവുമായി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗം എ കെ ആ​ന്‍റ​ണി
'യു​ഡി​എ​ഫ്-​എ​ൽ​ഡി​എ​ഫ് എ​ന്ന​ല്ല, എ​ല്ലാം മ​റ​ന്ന് ഒ​ന്നി​ക്ക​ണം'; പൗരത്വ നിയമത്തിനെതിരെ സംയുക്ത പ്രക്ഷോ​ഭം വേണമെന്ന് ആന്റണി

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ നിയമ ഭേ​ദ​ഗ​തിക്കെതിരായ പ്ര​ക്ഷോ​ഭ​ത്തി​ൽ രാ​ജ്യം ഒ​ന്നി​ക്ക​ണ​മെ​ന്ന ആവശ്യവുമായി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗം എ കെ ആ​ന്‍റ​ണിയും. നേരത്തെ സംസ്ഥാന സർക്കാരുമായി ചേർന്ന്  സമരം നടത്തേണ്ടതില്ലെന്ന നിലപാട് കെപിസിസി കൈക്കൊണ്ടിരുന്നു.  ഇതിനെ പരോക്ഷമായി തളളി  കോൺ​ഗ്രസ് നേതാവ് പി ചിദംബരം രം​ഗത്തുവന്നത് വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് സംയുക്ത പ്രക്ഷോഭത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ആന്റണിയും രം​ഗത്തെത്തിയത്.

ആ​ര്‍​എ​സ്എ​സി​നെ​തി​രെ നി​ല​പാ​ടു​ള്ള എ​ല്ലാ​വ​രും ഒ​രു​മി​ക്ക​ണമെന്ന് ആന്റണി ആവശ്യപ്പെട്ടു. യു​ഡി​എ​ഫ്-​എ​ൽ​ഡി​എ​ഫ് എ​ന്ന​ല്ല, എ​ല്ലാം മ​റ​ന്ന് ഒ​ന്നി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.ജാ​തി​യും മ​ത​വും പാ​ർ​ട്ടി​യും മ​റ​ന്നു​ള്ള യോ​ജി​പ്പ് കാ​ണു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​സം​ഗ​രാ​യി ഇ​രി​ക്കു​ന്ന​വ​രും സ​മ​ര​ത്തി​ൽ പ​ങ്കു​ചേ​ര​ണം. ഭ​ര​ണ​ഘ​ട​ന ത​ക​ര്‍​ക്കു​ക​യാ​ണ് ആ​ര്‍​എ​സ്എ​സ് ല​ക്ഷ്യ​മെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് ആ​രോ​പി​ച്ചു.

പൗരത്വ നിയമത്തിനെതിരെ യോജിച്ചുള്ള സമരമാണ് വേണ്ടതെന്നായിരുന്നു ചിദംബരത്തിന്റെ വാക്കുകൾ.സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് സമരം നടത്തേണ്ടതില്ലെന്ന കെപിസിസി നിലപാട് പുറത്തുവന്ന് മണിക്കൂറുകൾക്കകമായിരുന്നു ചിദംബരത്തിന്റെ പ്രസ്താവന.
പ്രാദേശികമായ രാഷ്ട്രീയ ഭിന്നതകള്‍ക്കപ്പുറം വിശാലതാല്‍പര്യം എല്ലാവരും കണക്കിലെടുക്കണമെന്ന് ചിദംബരം ആവശ്യപ്പെട്ടു.

പ്രക്ഷോഭം ആരു നയിക്കുന്നുവെന്ന് നോക്കേണ്ടതില്ല. നിലവിലെ പ്രശ്നത്തിന്‍റെ ഗൗരവം മനസിലാക്കാന്‍ എല്ലാവരും തയ്യറാകണം. ബംഗാളില്‍ ഇടതുപാര്‍ട്ടികളുമായി യോജിച്ചുള്ള സമരത്തിന് കോണ്‍ഗ്രസ് മുന്‍കൈ എടുത്തത് ചിദംബരം ചൂണ്ടിക്കാട്ടുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com