ഉത്സവത്തിനിടയില്‍ യുവാവിനെ കുത്തിക്കൊന്നു; ആക്രമിച്ചത് സൗഹൃദം നടിച്ചെത്തിയ സംഘം
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th January 2020 07:42 AM |
Last Updated: 28th January 2020 07:42 AM | A+A A- |
കൊട്ടിയം: ഉത്സവം കണ്ട് നിന്ന യുവാവിനെ സൗഹൃദം നടിച്ചെത്തിയ സംഘം കുത്തിക്കൊലപ്പെടുത്തി. മൈലാപ്പൂര്‍ മെഡിസിറ്റി ആശുപത്രിക്ക് സമീപം നാസില മന്‍സിലില്‍ നവാസിന്റേയും സജീനയുടേയും മകന്‍(19) ആണ് മരിച്ചത്.
നൗഫലിന്റെ ഒുപ്പമുണ്ടായിരുന്ന സുഹൃത്ത് ഫവാസ്(18)നും കുത്തേറ്റു. ഇയാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. തഴുത്തല ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ അവിട്ടം തിരുനാള്‍ മഹോത്സവത്തോടനുബന്ധിച്ചുള്ള കെട്ടുകാഴ്ചയ്ക്കിടയില്‍ ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.
ക്ഷേത്രത്തിലെ കെട്ടുകാഴ്ച ദേശീയപാതയോരത്ത് കൊട്ടിയം ജങ്ഷന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ലോഡ്ജിന് സമീപം എത്തിയപ്പോഴാണ് നൗഫലിനേയും ഫവാസിനേയും സൗഹൃദം നടിച്ചെത്തിയ സംഘം ഇടവഴിയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. പിന്നാലെ ആക്രമിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.