തൊഴിലുറപ്പ് ജോലിക്കിടയില്‍ തെങ്ങ് മറിഞ്ഞു വീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th January 2020 08:16 AM |
Last Updated: 28th January 2020 08:16 AM | A+A A- |
വൈക്കം: തൊഴിലുറപ്പ് ജോലിക്ക് എത്തിയവര്‍ക്കിടയിലേക്ക് ഉണങ്ങി നിന്ന തെങ്ങ് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുലശേഖരമംഗലം കൊടൂപ്പാടം നാലുപടവില്‍ തങ്കച്ചന്റെ ഭാര സോളി(46) ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2.15ടെയാണ് സംഭവം. ഊണ് കഴിഞ്ഞ് തൊഴിലാളികള്‍ പണി തുടങ്ങുമ്പോഴേക്കും അടുത്ത പുരയിടത്തിലെ തെങ്ങ് നിലംപതിച്ചു. സോളിക്കും, സുശീല എന്ന സ്ത്രീയ്ക്കും ഓടി രക്ഷപെടാനായില്ല. ഇരുവരും തെങ്ങിനടിയില്‍പ്പെട്ടു.
ഇരുവരേയേും ഉടനെ തന്നെ ചമ്മനാകരി ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സോളിയുടെ ജീവന്‍ രക്ഷിക്കാനായില്ല. സുശീലയുടെ കാലുകള്‍ക്കാണ് പരിക്കേറ്റത്.