ദിവസങ്ങള്‍ക്ക് മുന്‍പ് കിലോയ്ക്ക് 1250 രൂപ, ഇപ്പോള്‍ 200; 'കൊറോണയില്‍ പിടഞ്ഞ്' ഞണ്ട്
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th January 2020 05:35 PM |
Last Updated: 28th January 2020 05:48 PM | A+A A- |

കൊച്ചി: കേരളത്തില്‍ ഞണ്ടിന്റെ വില കുത്തനെ ഇടിഞ്ഞു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈന മത്സ്യ ഇറക്കുമതി നിര്‍ത്തിയതാണ് ഇതിന് കാരണം.
ദിവസങ്ങള്‍ക്ക് മുന്‍പ് കിലോഗ്രാമിന് 1250 രൂപയായിരുന്നു ഒരു കിലോഗ്രാം ഞണ്ടിന്റെ വില. ഇത് ഇപ്പോള്‍ 200- 250 നിലവാരത്തിലേക്കാണ് താഴ്ന്നിരിക്കുന്നത്.കയറ്റുമതി നിലച്ചതോടെ, സാധനം സുലഭമായതാണ് വലിയ തോതില്‍ വില കുറയാന്‍ കാരണം.
ഞണ്ടിനൊപ്പം കൊഴുവ, അയല തുടങ്ങിയ മത്സ്യങ്ങളും ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 700 കോടി രൂപയുടെ മത്സ്യമാണ് കേരളത്തില്‍ നിന്ന് ചൈനയില്‍ എത്തിയത്.