മാട്രിമോണി വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവിന് 10 വർഷം കഠിന തടവ്

By സമകാലിക മലയാളം ഡെസ്‌  |   Published: 28th January 2020 07:50 PM  |  

Last Updated: 28th January 2020 07:50 PM  |   A+A-   |  

web-rape-1531229196859

പ്രതീകാത്മക ചിത്രം

 

കൊച്ചി: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെ പ്രതിക്ക്  10 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും.  ഗുരുവായൂർ മുണ്ടത്തറ ജെറീഷ് (ജിതിൻ(31)) ആണ് പ്രതി. വിചാരണക്കോടതിയുടേതാണ് വിധി.

മാട്രിമോണി വെബ്സൈറ്റ് വഴി പരിചയപ്പെട്ട യുവതിക്ക് വിവാഹ വാഗ്ദാനം നൽകിയാണ് ജെറീഷ് അടുപ്പത്തിലായത്. കൊച്ചിയിലെ ഒരു മാളിൽ ടാറ്റൂക്കട നടത്തുകയാണ് ജെറീഷ്. 2015 സെപ്റ്റംബർ 16നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാതാപിതാക്കളുമായി സംസാരിക്കാമെന്നു പറഞ്ഞു പ്രതിയുടെ ഇടപ്പള്ളി അഞ്ചുമനയിലെ വാടകവീട്ടിലേക്കു യുവതിയെ വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു.

പീഡന ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തിയ ജെറീഷ് അതു കാണിച്ചു ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചു.  ഇതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.